Sunday, July 25, 2021
Home Gulf Qatar ഖത്തറിലെ മ്യൂസിയങ്ങളില്‍ ആഗസ്ത് മുതല്‍ പുതിയ പ്രദര്‍ശനങ്ങള്‍; പാര്‍ക്കുകളും കളിസ്ഥലങ്ങളും തുറക്കും

ഖത്തറിലെ മ്യൂസിയങ്ങളില്‍ ആഗസ്ത് മുതല്‍ പുതിയ പ്രദര്‍ശനങ്ങള്‍; പാര്‍ക്കുകളും കളിസ്ഥലങ്ങളും തുറക്കും

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ജൂലൈയില്‍ തുറന്ന ഖത്തറിലെ മ്യൂസിയങ്ങളില്‍ അടുത്ത മാസം മുതല്‍ പുതിയ താല്‍ക്കാലിക പ്രദര്‍ശനങ്ങള്‍. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ (എന്‍എംക്യു), അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്(മതാഫ്) എന്നിവിടങ്ങളിലാണ് പ്രദര്‍ശനങ്ങള്‍. അതോടൊപ്പം മ്യൂസിയം ലൈബ്രറികളും ഖത്തറിലെ മ്യൂസിയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പാര്‍ക്കുകളും കളിസ്ഥലങ്ങളും താല്‍ക്കാലിക നിയന്ത്രണങ്ങളോടെ വീണ്ടും തുറക്കും.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് ജൂലൈയില്‍ ഖത്തറില മ്യൂസിയങ്ങള്‍ തുറന്നത്. പുതിയ സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം സന്ദര്‍ശകര്‍ ഖത്തര്‍ മ്യൂസിയം വെബ്‌സൈറ്റില്‍ നിന്ന് മുന്‍കൂട്ടി ടിക്കറ്റ് വാങ്ങണം. അകത്ത് പ്രവേശിക്കാന്‍ ഇഹിത്‌റാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ഫേസ് മാസ്‌ക്ക് ധരിച്ചുകൊണ്ട് മാത്രമേ മ്യൂസിയത്തിനകത്ത് ചെലവഴിക്കാവൂ.

Qatar Museums to welcome visitors back in August

Most Popular