Monday, June 14, 2021
Home News Kerala ഖത്തറില്‍ നിന്നെത്തിയ നാദാപുരം സ്വദേശി ക്വാറന്റീനില്‍ കുഴഞ്ഞു വീണു മരിച്ചു

ഖത്തറില്‍ നിന്നെത്തിയ നാദാപുരം സ്വദേശി ക്വാറന്റീനില്‍ കുഴഞ്ഞു വീണു മരിച്ചു

ദോഹ: ഖത്തറില്‍ നിന്ന് പന്ത്രണ്ട് ദിവസം മുന്‍പെത്തിയ നാദാപുരം സ്വദേശി ക്വാറന്റീനില്‍ കുഴഞ്ഞു വീണു മരിച്ചു. നാദാപുരം വളയത്തെ കുളങ്ങരത്ത് കരീം (54) ആണ് മരിച്ചത്. വീടിന്റെ മുകള്‍ നിലയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം രാത്രി എട്ടു മണിയോടെ മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാദാപുരം താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം കൊവിഡ് പരിശോധന നടത്തിയ ശേഷം സംസ്‌കരിക്കും. ഭാര്യ: ആയിശ. മക്കള്‍: സിദ്ധീക്ക്, ആശിഖ്, റയീസ്, സീനത്ത്, നജ ഫാത്തിമ.

Most Popular