Monday, September 27, 2021
Home Gulf Qatar ഖത്തര്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ ജൂലൈ 26ന് അവസാനിക്കും

ഖത്തര്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ ജൂലൈ 26ന് അവസാനിക്കും

ദോഹ: ഖത്തറില്‍ ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ജൂലൈ 26ന് അവസാനിക്കും. അതിന് മുമ്പ് മുഴുവന്‍ സ്വദേശികളും വിദേശികളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മെത്രാഷ് 2 ആപ്പ് വഴിയോ അല്ലെങ്കില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഖത്തറിലെ എല്ലാ ഔദ്യോഗിക ആശയ വിനിമയങ്ങള്‍ക്കും ദേശീയ മേല്‍വിലാസ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അഡ്രസ് ആയിരിക്കും ഉപയോഗിക്കുക. നിശ്ചിത തിയ്യതിക്കകം രജിസ്റ്റര്‍ ചെയ്യാത്തവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും.

 

Most Popular