Sunday, April 18, 2021
Home Gulf Qatar ഖത്തറില്‍ മേല്‍വിലാസ രജിസ്‌ട്രേഷനുള്ള സമയ പരിധി ഇന്ന് അവസാനിക്കും; അവസരം ഉപയോഗിക്കാത്തവര്‍ക്ക് 10,000 റിയാല്‍ പിഴ

ഖത്തറില്‍ മേല്‍വിലാസ രജിസ്‌ട്രേഷനുള്ള സമയ പരിധി ഇന്ന് അവസാനിക്കും; അവസരം ഉപയോഗിക്കാത്തവര്‍ക്ക് 10,000 റിയാല്‍ പിഴ

ദോഹ: ദേശീയ മേല്‍വിലാസ പദ്ധതി പ്രകാരം ഖത്തറില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാനുള്ള സമയ പരിധി ഇന്നവസാനിക്കും. മുഴുന്‍ ഖത്തര്‍ നിവാസികളും നിയമപരമായ ഈ സമയ പരിധി വിനിയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ ഒരുവട്ടം കൂടി അഭ്യര്‍ഥിച്ചു. ഖത്തറില്‍ താമസ വിസയുള്ള വ്യക്തികളും സ്ഥാപനങ്ങളും താമസ സ്ഥലത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിബന്ധന. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. ഖത്തറിലെയും നാട്ടിലെയും ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക വിവരങ്ങളാണ് നല്‍കേണ്ടത്. മന്ത്രാലയം വെബ്‌സൈറ്റ്, മെത്രാഷ് 2, ആഭ്യന്തര മന്ത്രാലയം സേവന കേന്ദ്രങ്ങള്‍ എന്നിവ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

സമയ പരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവരില്‍ നിന്ന് പരമാവധി പതിനായിരം റിയാല്‍ വരെയാണ് ഈടാക്കുക. ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്ക് ഇളവ് ലഭിക്കും. ഇവര്‍ ഖത്തറില്‍ തിരിച്ചെത്തിയ ശേഷം രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും. ഇതിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം പിന്നീട് അറിയിക്കും.

qatar national address registration last day

 

Most Popular