Saturday, July 24, 2021
Home Newsfeed ഖത്തര്‍ ദേശീയദിന മുദ്രാവക്യം പുറത്തിറക്കി

ഖത്തര്‍ ദേശീയദിന മുദ്രാവക്യം പുറത്തിറക്കി

ദോഹ: 2021ലെ ഖത്തര്‍ ദേശീയ ദിന മുദ്രാവാക്യം പുറത്തിറക്കി. ‘പിതാക്കന്മാരുടെ പുല്‍മേടുകള്‍ കാത്തുസൂക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. രാഷ്ട്രപിതാവ് ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനിയുടെ കവിതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ഈ വാക്കുകള്‍.

പരിസ്ഥിതിക്ക് അതീവ പ്രധാന്യം നല്‍കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഈ മുദ്രാവാക്യമെന്ന് ദേശീയ ദിന സംഘാടക സമിതി വ്യക്തമാക്കി. സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഇ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

എല്ലാവര്‍ഷവും ഡിസംബര്‍ 18ന് ആണ് ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
ALSO WATCH

Most Popular