ദോഹ: മുന്‍ വര്‍ഷങ്ങളില്‍ ഖത്തര്‍ ദേശീയ ദിനത്തിന്റെ പ്രധാന വേദിയാകാറുള്ള ദര്‍ബ് സാഇയില്‍ ഈ വര്‍ഷം പരിപാടികളില്ല. ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഈ വിവരമറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണിത്. പകരം ദോഹ 360 വെബ്സൈറ്റിലൂടെ നിരവധി മല്‍സരങ്ങളും സെമിനാറുകളുമൊക്കെ സംഘടിപ്പിക്കും.
ഡിസംബര്‍ 18 നാണ് ദേശീയ ദിനം. ദേശീയ ദിനത്തിന്റെ ആഴ്ച്ചകള്‍ക്കു മുമ്പ് തന്നെ വൈവിധ്യമാര്‍ന്ന പരിപാടികളും പ്രദര്‍ശനങ്ങളും കൊണ്ട് ദര്‍ബ് സാഇ സജീവമാവാറുണ്ട്. കുടുംബങ്ങള്‍ ഉള്‍പ്പെടെ വലിയ തോതില്‍ കാണികളും ഇവിടെയെത്താറുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ആഘോഷ പരിപാടികള്‍ ഈ വര്‍ഷം സോഷ്യല്‍ മീഡിയയിലും ഓണ്‍ ലൈനിലും വ്യത്യസ്തമായ രീതിയില്‍ നടത്താനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.