Friday, June 18, 2021
Home Gulf Qatar ഖത്തര്‍ ദേശീയ ലൈബ്രറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി; പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു

ഖത്തര്‍ ദേശീയ ലൈബ്രറി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി; പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു

ദോഹ: ഖത്തര്‍ ദേശീയ ലൈബ്രറിയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഇന്ന് മുതല്‍ ലൈബ്രറിയില്‍ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിച്ചു. ശനിയാഴ്ച്ച ഉള്‍പ്പടെ ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച്ച മാത്രമായിരിക്കും അവധി.

ഇന്ന് മുതല്‍ ഓരോ ടൈം സ്ലോട്ടിലും(രാവിലെ 8 മുതല്‍ 10 വരെ, 10.30 മുതല്‍ 2.30 വരെ, ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 8വരെ) 300 പേരെ പ്രവേശിപ്പിക്കും. നേരത്തേ ഇത് 200 ആയിരുന്നു. പരമാവധി 10 പേര്‍ അടങ്ങുന്ന ലൈബ്രറി പബ്ലിക് ടൂര്‍ പുനരാരംഭിക്കാനും തീരുമാനിച്ചു. ഇതിനായി നേരത്തേ രജിസ്റ്റര്‍ ചെയ്യണം.

മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ലൈബ്രറിക്കകത്ത് പ്രവേശനമുള്ളു. 13 വയസ്സിനും 60 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ശരീര ഉഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം. കുട്ടികളുടെ ലൈബ്രറിയും യങ് അഡള്‍ട്ട്‌സ് ഏരിയയും തുറക്കുന്ന കാര്യത്തില്‍ തീരുമാനമാമയിട്ടില്ല.

Qatar National Library further eases entry restrictions; extends timing

Most Popular