Tuesday, July 27, 2021
Home News ഖത്തറില്‍ നീറ്റ് NEET പരീക്ഷാകേന്ദ്രം വേണം; കെ എം സി സി.ഖത്തർ

ഖത്തറില്‍ നീറ്റ് NEET പരീക്ഷാകേന്ദ്രം വേണം; കെ എം സി സി.ഖത്തർ

ദോഹ: ഖത്തറിൽ നീറ്റ് പരീക്ഷ കേന്ദ്രം വേണമെന്ന് കെ എം സി സി.ഖത്തർ സംസ്ഥാന കമ്മിറ്റി ഇന്ത്യാ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് ,കോഴ്സിനായുള്ള യോഗ്യത പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് ആണ് നീറ്റ്. 2019 ഓഗസ്റ്റ് മുതലാണ് എം ബി ബി എസ്,ബി ഡി എസ് കോഴ്സുകൾക്ക് ഉള്ള ഏക പ്രവേശന പരീക്ഷ ആയി നീറ്റ് മാറിയത് .
പ്രസ്തുത കോഴ്സുകൾക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന ഖത്തറിലെ വിദ്യാർത്ഥികൾക്കായി നീറ്റ് പരീക്ഷ കേന്ദ്രം ഖത്തറിൽ വേണമെന്ന് കെ എം സി സി മുമ്പ് തന്നെ ആവശ്യപ്പെട്ടതാണ്. ഈ ആവശ്യം ഒന്ന് കൂടി സർക്കാരിനെ അറിയിക്കുകയാണ് വീണ്ടും.

കഴിഞ്ഞ വർഷം ഈ ആവശ്യം ഉന്നയിച്ചു ബന്ധപ്പെട്ടവരെ സമീപിച്ചപ്പോൾ പല വിധ കാരണങ്ങൾ പറഞ്ഞു നിരാകരിച്ചിരിച്ചിരുന്നു.ഇതേ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയും , വിദേശ രാജ്യങ്ങളിൽ ഓൺലൈൻ പരീക്ഷകളുടെ സാധ്യതകൾ പഠിക്കാൻ അധികാരികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകുകയുണ്ടായി.

ഇപ്പൊൾ കുവൈറ്റിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചതായി അറിയുന്നു. അത് കൊണ്ട് തന്നെ ഖത്തറിൽ പരീക്ഷ കേന്ദ്രം വേണമെന്ന കെ എം സി സി യുടെ ആവശ്യം പരിഗണിക്കണമെന്നും അതിനായി സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ ഇന്ത്യൻ അംബാസഡർ ശ്രീ ദീപക് മീത്തലിനോടും അഭ്യർത്ഥിച്ചു.

Most Popular