Friday, September 17, 2021
Home Gulf Qatar ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയോ?

ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയോ?

ദോഹ: ഖത്തറിലേക്ക് ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയതായി പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഖത്തറിലെ പ്രമുഖ മലയാളം റേഡിയോ ചാനലിന്റെ ഫേസ്ബുക്ക് പേജിലും ഇത് സംബന്ധമായ വാര്‍ത്ത വന്നിരുന്നു. ഖത്തര്‍ എയര്‍വെയ്‌സിനെ ഉദ്ധരിച്ചാണ് ചിലര്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്.

എന്നാല്‍, അങ്ങിനെയൊരു തീരുമാനം വന്നതായി അറിവില്ലെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് സെയില്‍സ് വിഭാഗത്തില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമാക്കിയത്. റേഡിയോ ചാനല്‍ പുറത്തുവിട്ട പോസ്റ്റ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയതായി സ്ഥിരീകരണമില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായുമുള്ള കുറിപ്പും അവര്‍ പങ്കുവച്ചിട്ടുണ്ട്.

മുമ്പ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 80 രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചത് സംബന്ധിച്ച ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ പുതിയ പ്രഖ്യാപനം എന്ന രീതിയില്‍ പ്രചരിക്കുന്നതായാണ് മനസ്സിലാവുന്നത്.
Qatar on arrival visa news spreading in social media
ALSO WATCH

Most Popular