Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ ഓണ്‍ലൈന്‍ യൂത്ത്‌ഫെസ്റ്റിവലിന് തുടക്കമായി

ഖത്തറില്‍ ഓണ്‍ലൈന്‍ യൂത്ത്‌ഫെസ്റ്റിവലിന് തുടക്കമായി

ദോഹ: ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റിവലിന് തുടക്കമായി. അല്‍ സഹീം ഇവന്റസ്, റേഡിയോ മലയാളം 98.6, റഹീപ് മീഡിയ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അല്‍ സഹീം ഹാളില്‍ നടന്ന ഓണ്‍ലൈന്‍ യൂത്ത് ഫെസ്റ്റിവല്‍ ലോഞ്ചില്‍ വീഡിയോ, പോസ്റ്റര്‍, ട്രോഫി എന്നിവയുടെ പ്രകാശന കര്‍മം റേഡിയോ മലയാളം 98.6 എഫ്എം സിഇഒ അന്‍വര്‍ ഹുസൈനും എല്‍മര്‍ മൂവി പ്രൊഡ്യൂസറും ജിഡബ്ല്യുസി സിഒഒയുമായ രാജേശ്വര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി.

ഖത്തറിലെ കലാരത്‌നങ്ങള്‍ അണിചേരുന്ന വെര്‍ച്വല്‍ കലാവേദിയില്‍ സബ് ജൂനിയര്‍ (7-11), ജൂനിയര്‍ (12-17), സീനിയര്‍ (17ന് മുകളില്‍) എന്നീ വിഭാഗങ്ങളിലായാണ് മല്‍സരം നടത്തപ്പെടുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാന്‍സ്, മാപ്പിളപ്പാട്ട്, ലളിതഗാനം, മിമിക്രി, മോണോ ആക്ട്, പ്രസംഗം (മലയാളം/ഇംഗ്ലീഷ്), ഷോര്‍ട്ട് ഫിലിം എന്നീ 13 ഇനങ്ങളിലായാണ് മല്‍സരം.

500ഓളം കലാകാരന്മാരും 70ല്‍ പരം സംഘടനകളും ക്ലബ്ബുകളും മല്‍സരങ്ങളുടെ ഭാഗമാവും. ഒരു മാസം നീളുന്ന മല്‍സരങ്ങള്‍ക്ക് ആഗസ്ത് 13ന് തുടക്കമായി. എല്ലാ മല്‍സരങ്ങളും അല്‍ സഹീം ഇവന്റസ്, റഹീപ് മീഡിയ എന്നീ ഫേസ്ബുക്ക് പേജുകളിലുടെയും ഗ്രാന്റ് ഫിനാലെ റേഡിയോ മലയാളം 98.6 ഫേസ്ബുക്ക് പേജിലും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

ഖത്തറില്‍ ഓണ്‍ലൈന്‍ യൂത്ത്‌ഫെസ്റ്റിവലിന് തുടക്കമായി

Posted by Gulf Malayaly on Thursday, August 13, 2020

 

തിരഞ്ഞെടുക്കപ്പെടുന്ന 4 മല്‍സരാര്‍ഥികള്‍ക്ക് ആഗസ്ത് 28ന് അരങ്ങേറുന്ന ഡിജിറ്റല്‍ സ്റ്റേജ് ഇവന്റില്‍ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കുന്നതായിരിക്കും.

ഏറ്റവും കൂടുതല്‍ പോയിന്റെ നേടുന്ന രണ്ട് ടീമുകള്‍ക്ക് സമ്മാനം ലഭിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മല്‍സരാര്‍ഥികളെ കലാതിലകം, കലാപ്രതിഭാ പട്ടം നല്‍കി ആദരിക്കുന്നതാണ്. ഒരു മാസം മുന്‍പ് പ്രഖ്യാപിച്ച ഈ കലോല്‍സവം 50 അംഗ പ്രാഗ്രാം കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ അല്‍ സഹീം ഇവന്റ്‌സ് എംഡി ഗഫൂര്‍ കാലിക്കറ്റ്, റേഡിയോ മലയാളം 98.6 മാര്‍ക്കറ്റിങ്ങ് മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്മാന്‍, റഹീപ് മീഡിയ എംഡി ഷാഫി എന്നിവര്‍ സംബന്ധിച്ചു.

Most Popular