Monday, May 10, 2021
Home Gulf Qatar ഖത്തര്‍ ഓപ്പണില്‍ സാനിയ സഖ്യത്തിന് ജയം

ഖത്തര്‍ ഓപ്പണില്‍ സാനിയ സഖ്യത്തിന് ജയം

ദോഹ: ദോഹയില്‍ നടക്കുന്ന ഖത്തര്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയാ- ക്ലെപാക് സഖ്യത്തിന് ജയം. ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍-സ്ലോവേനിയാ സഖ്യം ഉക്രെയിനിന്റെ നാദിയാ കിച്ച്നോക്-ല്യൂഡ് കിച്നോക് സഖ്യത്തെയാണ് തകര്‍ത്തത്. സ്‌കോര്‍ 6-4,6-7,10-5. ആദ്യ സെറ്റ് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റ് കൈവിടേണ്ടി വന്നു. മൂന്നാം സെറ്റില്‍ ടൈബ്രേക്കറില്‍ കനത്ത പോരാട്ടം നടത്തിയാണ് സെറ്റും മത്സരവും സ്വന്തമാക്കിയത്. ടോപ് സീഡുകളായതിനാല്‍ ക്വാര്‍ട്ടറിലേക്ക് നേരിട്ട് കടക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കൊറോണ കാലത്തിന്റെ തുടക്കത്തില്‍ ഇതേ ടൂര്‍ണ്ണമെന്റിലാണ് സാനിയ അവസാനമായി കളിച്ചത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ കൊറോണ ബാധിച്ച സാനിയ രോഗമുക്തിനേടിയ ഉടന്‍ ശക്തമായ പരിശീലനമാണ് കോര്‍ട്ടില്‍ നടത്തിയത്. കോവിഡിന് ശേഷമുള്ള തിരിച്ചുവരവ് വിജയത്തോട് കൂടി സാനിയ ആഘോഷമാക്കി. പ്രസവത്തിന് ശേഷം ഹൊബാര്‍ട്ട് ടെന്നീസ് കിരീടം ചൂടി തിരികെ എത്തി ചരിത്രം സൃഷ്ടിച്ച സാനിയ ഇത്തവണയും ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
ALSO WATCH

Most Popular