Thursday, August 5, 2021
Home Newsfeed 1,250 കോടി ഡോളറിന്റെ നിക്ഷേപ സമാഹരണവുമായി ഖത്തര്‍ പെട്രോളിയം

1,250 കോടി ഡോളറിന്റെ നിക്ഷേപ സമാഹരണവുമായി ഖത്തര്‍ പെട്രോളിയം

ദോഹ: 1,250 കോടി ഡോളറിന്റെ നിക്ഷേപ സമാഹരണവുമായി ഖത്തര്‍ പെട്രോളിയം. ​ജൂണ്‍ 28നും 29നുമായി നടന്ന വെര്‍ച്വല്‍ റോഡ്​ഷോയിലൂടെയാണ്​ ലോകത്തെ വന്‍കിട നിക്ഷേപകരില്‍നിന്ന്​ കടപ്പത്രം വഴി വലിയ തോതില്‍ നിക്ഷേപ സമാഹരണം നടത്തിയത്​. പ്രകൃതി വാതക മേഖലയിലെ പ്രവര്‍ത്തനം ശക്​തിപ്പെടുത്താനായി മൂലധനം വര്‍ധിപ്പിക്കുന്നതിനായാണ് നിക്ഷേപ സമാഹരണം.

മ​േധ്യഷ്യ-ആഫ്രിക്ക മേഖലയിലെ എണ്ണ-പ്രകൃതി വാതക രംഗത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്​. രണ്ടു ദിവസത്തെ വെര്‍ച്വല്‍ റോഡ്​ ഷോയിലൂടെ 130ഓളം ആഗോള നിക്ഷേപകരുമായി കൂടിക്കാഴ്​ച നടത്തിയാണ്​ റെക്കോഡ്​ തുക സമാഹരണം നടത്തിയത്​.
വലിയ സ്വീകാര്യതയാണ്​ ലോകത്തെ ഏറ്റവും സമ്ബന്നമായ പ്രകൃതി വാതക ശേഖരത്തി‍െന്‍റ ഉടമകള്‍ക്ക്​ ലഭിച്ചത്​. അനുകൂലമായ വിപണന സാഹചര്യവും വലിയ തോതിലുള്ള ലാഭവിഹിതവും ക്യു.പിയെ രാജ്യാന്തര തലത്തിലെ വന്‍കിട നിക്ഷേപകര്‍ക്ക്​ പ്രിയപ്പെട്ടതാക്കി.വരും വര്‍ഷങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ടാണ്​ ഖത്തര്‍ പെട്രോളിയം രാജ്യാന്തര മാര്‍ക്കറ്റില്‍ ഇറങ്ങിയത്​.

Most Popular