Tuesday, September 28, 2021
Home Newsfeed ആഗസ്ത് മാസം ഖത്തറില്‍ ഇന്ധനവില വര്‍ധിക്കും

ആഗസ്ത് മാസം ഖത്തറില്‍ ഇന്ധനവില വര്‍ധിക്കും

ദോഹ: ഖത്തര്‍ പെട്രോളിയും ആഗസ്ത് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ജൂലൈയെ അപേക്ഷിച്ച് ആഗസ്തില്‍ ഡീസലിനും പെട്രോളിനും വില വര്‍ധിക്കും.

ലിറ്ററിന് 1.95 റിയാല്‍ ഉണ്ടായിരുന്ന പ്രീമിയം പെട്രോള്‍ 10 ദിര്‍ഹം വര്‍ധിച്ച് 2.05 റിയാലാവും. സൂപ്പര്‍ പെട്രോളിനും 10 ദിര്‍ഹമാണ് വര്‍ധന. 2.10 റിയാലാണ് ആഗസ്തിലെ വില.

ഡീസല്‍ വില ലിറ്ററിന് 1.90 റിയാലില്‍ നിന്ന് 1.95 റിയാലാവും.

Most Popular