Saturday, September 25, 2021
Home Gulf Qatar ഖത്തറില്‍ പെട്രോള്‍ വില വീണ്ടും മുകളിലോട്ട്

ഖത്തറില്‍ പെട്രോള്‍ വില വീണ്ടും മുകളിലോട്ട്

ദോഹ: ഖത്തര്‍ പെട്രോളിയം ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് നാളെ മുതല്‍ ലിറ്ററിന് 1.45 റിയാലും സൂപ്പറിന് 1.50 റിയാലും ആവുമെന്ന് ക്യുപി വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. ജനുവരിയിലെ വിലയില്‍ നിന്ന് 15 ദിര്‍ഹം വീതമാണ് പ്രീമിയം, സൂപ്പര്‍ പെട്രോള്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ ഡിസംബറിനെ അപേക്ഷിച്ച് 10 ദിര്‍ഹം കൂടിയിരുന്നു. ഡീസലിനും 15 ദിര്‍ഹം വര്‍ധിച്ച് ഫെബ്രുവരിയില്‍ ലിറ്റിന് 1.45 റിയാല്‍ ആവും.
Qatar Petroleum increases fuel prices for February 2021

Most Popular