ദോഹ: നവംബറിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. ഒക്ടോബറിലെ വിലയെ അപേക്ഷിച്ച് പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു ദിര്‍ഹമിന്റെ വീതം കുറവുണ്ടാകും.
പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.25 റിയാലും ഡീസലിന് ലിറ്ററിന് 1.10 റിയാലുമായിരിക്കും പുതിയ വില. ഒക്ടോബറില്‍ ഇവയ്ക്ക് യഥാക്രമം 1.25, 1.30, 1.15 റിയാല്‍ വീതമായിരുന്നു. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില.
Qatar Petroleum slightly reduces fuel prices in November 2020