Saturday, September 18, 2021
Home Business ഖത്തര്‍ ഗ്യാസിനെ പൂര്‍ണമായും ഏറ്റെടുക്കാനൊരുങ്ങി ഖത്തര്‍ പെട്രോളിയം

ഖത്തര്‍ ഗ്യാസിനെ പൂര്‍ണമായും ഏറ്റെടുക്കാനൊരുങ്ങി ഖത്തര്‍ പെട്രോളിയം

ദോഹ: ഖത്തര്‍ ഗ്യാസ് ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡിന്റെ ജോയിന്റ് വെന്‍ച്വര്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കില്ലെന്ന് ഖത്തര്‍ പെട്രോളിയം. 2021 ഡിസംബര്‍ 31ന് ആണ് കരാര്‍ അവസാനിക്കുന്നത്. അതോടെ 2022 ജനുവരി 1 മുതല്‍ ഖത്തര്‍ ഗ്യാസിന്റെ 100 ശതമാനം ഉടമസ്ഥത ഖത്തര്‍ പെട്രോളിയത്തിന് ലഭിക്കും.

നിലവില്‍ ടോട്ടല്‍, എക്‌സണ്‍മൊബില്‍, മരുബേനി, മിത്‌സുയി എന്നീ കമ്പനികള്‍ക്ക് ഖത്തര്‍ ഗ്യാസില്‍ ഓഹരിയുണ്ട്. ഈ കമ്പനികളെ പൂര്‍ണമായും ഒഴിവാക്കിയാണ് ഖത്തര്‍ ഗ്യാസിനെ ഖത്തര്‍ പെട്രോളിയം ഏറ്റെടുക്കുന്നത്. 1984ല്‍ ആണ് ഖത്തര്‍ ഗ്യാസ് ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് കമ്പനി ലിമിറ്റഡ് സ്ഥാപിതമായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഖത്തറിലെ പ്രകൃതി വാതക വികസനത്തില്‍ ഈ മൂന്ന് കമ്പനികള്‍ നല്‍കിയ സുപ്രധാന പങ്കിന് നന്ദി അറിയിക്കുന്നതായി ഖത്തര്‍ ഊര്‍ജകാര്യ മന്ത്രി സഅദ് ശെരിദ അല്‍കഅബി പറഞ്ഞു.
ALSO WATCH

Most Popular