Thursday, July 29, 2021
Home Newsfeed ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം

ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം

ദോഹ: ജൂലൈ മാസത്തെ ഇന്ധനവില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ എന്നിവയുടെ നിരക്കില്‍ കഴിഞ്ഞമാസത്തെക്കാള്‍ കൂടിയിട്ടുണ്ടെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു.

പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 ഖത്തര്‍ റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.00 റിയാലുമാണ് വില. ജൂലൈ മാസത്തില്‍ ഡീസലിന് 15 ദിര്‍ഹം കൂടി ലിറ്ററിന് 1.90 റിയാലാണ് വില.

 

Most Popular