Thursday, September 23, 2021
Home Gulf Qatar ഓണ്‍ലൈന്‍ പഠനത്തിന് ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്

ഓണ്‍ലൈന്‍ പഠനത്തിന് ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്

ദോഹ: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതിരുന്ന പതിനഞ്ചോളം പാവപ്പെട്ട കുട്ടികള്‍ക്ക് എല്‍ഇഡി ടിവി നല്‍കി ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍. പിറവം നിയോജക മണ്ഡലത്തിലും സമീപ പഞ്ചായത്തുകളിലുമായാണ് ടെലവിഷനുകള്‍ കൈമാറിയത്.

പിറവം ഐബിയില്‍ നടന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. എട്ടു പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ടിവി വിതരണം ചെയ്തു. തുടര്‍ന്ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഏഴു പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിവികള്‍ വിതരണം ചെയ്തു.

പരിപാടികളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷരായ റോയ് അബ്രഹാം, ഒ എന്‍ വിജയന്‍, ജെസ്സി പീറ്റര്‍, അമ്മിണി ജോര്‍ജ്, മിനി കുമാരി, രമണി ജനകന്‍, ലതാ ശിവന്‍ മെമ്പര്‍മാരായ കെ ആര്‍ ജയകുമാര്‍, ബീന, പിറവം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി സലിം തുടങ്ങിയവര്‍ പങ്കെടുത്തു. ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍ പ്രതിനിധികളായ സിനി അപ്പു, ലാല്‍ജിന്‍, സജു ഡേവിഡ് ഹെലീന ലാല്‍ജിന്‍ എന്നിവര്‍ പങ്കെടുത്തു

Most Popular