Wednesday, May 12, 2021
Home News International മലേഷ്യയിലെ അഭയാർഥി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് ഖത്തറിന്റെ പിന്തുണ

മലേഷ്യയിലെ അഭയാർഥി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് ഖത്തറിന്റെ പിന്തുണ

കോവിഡ്19 മഹാമാരി മൂലം വിദ്യാഭ്യാസ ബുദ്ധിമുട്ടുകള്‍ നേരിടുന്ന മലേഷ്യയിലെ അഭയാര്‍ഥി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് ഖത്തര്‍. ഇക്കാര്യം ഖത്തറും ഐക്യരാഷ്ട്ര അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണറും (യുഎന്‍എച്ച്സിആര്‍) സംയുക്ത പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. യുഎന്‍എച്ച്സിആറിന് കീഴിലുള്ള അഭയാര്‍ഥി പഠന കേന്ദ്രങ്ങളിലെ അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലാണ് ഖത്തര്‍ ഫണ്ട് നിക്ഷേപിക്കുന്നത്.

മലേഷ്യയിലെ 69 അഭയാര്‍ഥി പഠന കേന്ദ്രങ്ങളിലെ 200 അധ്യാപകര്‍ക്കും 1,500 അഭയാര്‍ഥി വിദ്യാര്‍ത്ഥികള്‍ക്കും ഈ ഫണ്ടിന്റെ പ്രയോജനം ലഭിക്കും. അതോടൊപ്പം 1,500 ടാബ്ലെറ്റുകളും 200 പ്രോ ടാബ്ലെറ്റുകളുമുള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ യുഎന്‍എച്ച്സിആറിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ എന്‍ജിഒയായ ജരിംഗന്‍ റോഹിംഗ്യന്‍ വിദ്യാഭ്യാസ കേന്ദ്രം (ജെആര്‍ഇസി) വഴി പഠന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും.

Most Popular