Friday, July 23, 2021
Home Gulf Qatar സബാഹ് അല്‍ അഹമ്മദ് ഇടനാഴി തുറന്നു; യാത്രാ സമയം 70 ശതമാനം കുറയും

സബാഹ് അല്‍ അഹമ്മദ് ഇടനാഴി തുറന്നു; യാത്രാ സമയം 70 ശതമാനം കുറയും

ദോഹ: ഖത്തറിന്റെ തെക്കു ഭാഗത്തെ വടക്കു ഭാഗവുമായി ദോഹ നഗരത്തിലൂടെ ബന്ധിപ്പിക്കുന്ന അതിവേഗ പാത സബാഹ് അല്‍ അഹ്‌മദ് ഇടനാഴി ഔപചാരികമായി തുറന്നു. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആല്‍ഥാനിയും കുവൈത്ത് ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹും ചേര്‍ന്നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. അന്തരിച്ച മുന്‍ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോടുള്ള ആദരസൂചകമായാണ് പദ്ധതിക്ക് സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ എന്നു പേരു നല്‍കിയത്.

ദോഹ എക്‌സ്പ്രസ് വേയിലെ 22 ഫെബ്രുവരി സ്ട്രീറ്റ് ഉള്‍പ്പെടെയുള്ള പാതകളിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാണ് പദ്ധതി. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവാണ് പുതിയ റോഡ് തുറക്കുന്നതോടെ സാധ്യമാവുന്നത്.

17 ഇന്റര്‍ചേഞ്ചുകള്‍, 32 മേല്‍പ്പാലങ്ങള്‍, 12 അണ്ടര്‍പ്പാസുകള്‍, 1,200 മീറ്റര്‍ നീളുന്ന രാജ്യത്തിന്റെ പ്രഥമ കേബിള്‍ തൂക്കുപാലം, ഏറ്റവും നീളമേറിയ പാലവും ഇന്റര്‍ചേഞ്ചും, ഏറ്റവും നീളമേറിയ തുരങ്കപാത എന്നിവ സബാഹ് അല്‍ അഹ്‌മദ് ഇടനാഴിയുടെ പ്രത്യേകതയാണ്. 7 നടപ്പാലങ്ങള്‍, 2 അണ്ടര്‍പാസുകള്‍, 50.5 കിലോമീറ്റര്‍ സൈക്കിള്‍ കാല്‍നട പാതകള്‍, റോഡിന്റെ വശങ്ങളിലായി 3,55,642 ചതുരശ്രമീറ്ററില്‍ മരങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.
Qatar PM and Kuwait Deputy PM inaugurate 29km long Sabah Al Ahmad Corridor

Most Popular