Tuesday, May 11, 2021
Home Newsfeed ഫിഫ ലോകകപ്പ് 2022: ഖത്തർ തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി

ഫിഫ ലോകകപ്പ് 2022: ഖത്തർ തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി

ദോഹ: ഖത്തര്‍ ആതിഥേയം വഹിക്കുന്ന ഫിഫ ലോകകപ്പ് 2022 നുള്ള ഖത്തര്‍ സ്റ്റാമ്പുകള്‍ ഉണ്ടാക്കികൊടുക്കുന്നതിന് ഖത്തര്‍ തപാല്‍ സര്‍വീസ് കമ്പനിയുമായി(ഖത്തര്‍ പോസ്റ്റ്) ഫിഫ കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 2021 മുതല്‍ 2022 വരെ പതിനൊന്ന് സ്റ്റാമ്പ് ലക്കങ്ങളുടെ നടപടിക്രമങ്ങള്‍ ഖത്തര്‍ പോസ്റ്റ് പ്രസിദ്ധീകരിക്കും.

ഇന്നലെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ചിഹ്നം ഉള്‍ക്കൊള്ളുന്ന ആദ്യ സ്റ്റാമ്പില്‍ നിന്ന് തന്നെ ഈ പരിപാടി ആരംഭിച്ചു. ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിന്റെ ഓരോ ഘട്ടവും ആഘോഷിക്കുന്നതിനും ഖത്തറിലെ ഫുട്‌ബോളിന്റെ സമ്പന്നമായ ചരിത്രം തിരിച്ചറിയുന്നതിനുമാണ് സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിഐപി ഫോള്‍ഡറുകള്‍, ആദ്യ ദിവസത്തെ കവറുകള്‍, സ്മാരക സ്റ്റാമ്പ് സെറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഫിഫ ലോകകപ്പ് 2022ന്റെ ആദ്യത്തെ ഔദ്യോഗിക സ്റ്റാമ്പ് ഖത്തര്‍ നിവാസികളിലേക്ക് എത്തിക്കാനായതില്‍ ഖത്തര്‍ തപാല്‍ വകുപ്പും ഫിഫയും അഭിമാനിക്കുന്നു. ഖത്തറിന്റെ സമ്പന്നമായ പൈതൃകം, പ്രധാന ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തിയ ഖത്തറിന്റെ പരിചയം ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളുടെ ചരിത്രം, ലോകകപ്പ് ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഫിഫയുടെ ഔദ്യോഗിക നാഴികക്കല്ലുകളടക്കം ഉയര്‍ത്തിക്കാട്ടുന്നതിനായി സ്റ്റാമ്പുകളില്‍ രേഖപ്പെടുത്തും.

Most Popular