Tuesday, May 11, 2021
Home Gulf Qatar ഗാസയില്‍ ഭക്ഷണ-ആരോഗ്യ സാധനങ്ങള്‍ ഖത്തർ വിതരണം ചെയ്യുന്നു

ഗാസയില്‍ ഭക്ഷണ-ആരോഗ്യ സാധനങ്ങള്‍ ഖത്തർ വിതരണം ചെയ്യുന്നു

ഗാസ: ഗാസയിലെ നിലാരംബരും ദരിദ്രരുമായ കുടുംബങ്ങള്‍ക്ക് ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റുമായി സഹകരിച്ച് ഭക്ഷണ-ആരോഗ്യ പാഴ്‌സലുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായി ഖത്തറിന്റെ ഗാസ പുനര്‍നിര്‍മാണ സമിതി ചെയര്‍മാന്‍ അംബാസഡര്‍ എച്ച്.ഇ മുഹമ്മദ് അല്‍ ഇമാദി അറിയിച്ചു. ഗാസയിലെ സാമൂഹിക വികസന മന്ത്രാലയത്തിന് 3,000 ഭക്ഷ്യ-ആരോഗ്യ വസ്തുക്കളുടെ പാഴ്‌സലുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗാസയെ പിന്തുണയ്ക്കുന്നതിനുമുള്ള ഖത്തറിന്റെ ധനസഹായമായാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

Most Popular