ദോഹ: രണ്ട് വ്യക്തികളെയും നാല് സംഘടനകളെയും ഭീകരതയ്ക്ക് സഹായം നല്കുന്ന ശൃംഖലയില്‍ ഉള്‍പ്പെടുത്തി ഖത്തര്‍. സിറിയയിലെയും ലോകത്തെ മറ്റു ഭാഗങ്ങളിലെയും ഐഎസ് പ്രവര്‍ത്തകര്‍ക്ക് ഫണ്ട് എത്തിക്കുന്നതിന് സഹായിക്കുന്നതിന്റെ പേരിലാണ് നടപടി.
അബ്ദുല്‍ റഹ്മാന് അലി ഹസന് അല്‍ അഹ്മദ് അല്‍ റാവി, സെയ്ദ് ഹബീബ് അഹ്മദ് ഖാന് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികള്‍. അല്‍ ഹറം എക്സ്ചേഞ്ച് കമ്പനി, അല്‍ ഖാലിദി എക്സ്ചേഞ്ച് കമ്പനി, തവാസുല്‍ കമ്പനി, നജാത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് എന്നിവയാണ് കമ്പനികള്‍.
ടെററിസം ഫിനാന്‍സിങ് ടാര്‍ജറ്റിങ് സെന്റര്‍(ടിഎഫ്ടിസി) ലിസ്റ്റിലാണ് ഇവയെ ഉള്‍പ്പെടുത്തിയത്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിഎഫ്ടിസിയില് ഒരു അംഗമാണ് ഖത്തര്‍. ജിസിസി അംഗരാഷ്ട്രങ്ങളും അമേരിക്കയുമാണ് ടിഎഫ്ടിസിയില് ഉള്ള മറ്റു രാജ്യങ്ങള്‍.
സിറിയയിലെ ഐഎസ് പ്രവര്‍ത്തകര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐഎസ് നേതാക്കള്‍ക്കും സാമ്പത്തിക സഹായം കൈമാറുന്നതില്‍ ഈ കമ്പനികളും അവയുടെ ഓപറേറ്റര്‍മാരും നിര്‍ണായക പങ്കു വഹിച്ചതായി ഇത് സംബന്ധമായ പ്രസ്താവനയില്‍ പറയുന്നു.
ഇത്തരത്തിലുള്ള നാലാമത്തെ പട്ടികയാണ് പുറത്തുവിടുന്നത്. നിലവില്‍ 60ലേറെ വ്യക്തികളും സ്ഥാനപങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.