Wednesday, April 14, 2021
Home Gulf Qatar ദോഹ മെട്രോയില്‍ സൗജന്യ വൈഫൈ നല്‍കുന്നത് വോഡഫോണ്‍

ദോഹ മെട്രോയില്‍ സൗജന്യ വൈഫൈ നല്‍കുന്നത് വോഡഫോണ്‍

ദോഹ: ദോഹ മെട്രോയില്‍ സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കുന്നതിന് ഖത്തര്‍ റെയിലും വോഡഫോണും കൈകോര്‍ത്തു. ദോഹ മെട്രോയുടെ റെഡ്, ഗ്രീന്‍, ഗോള്‍ഡ് പാതകളിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയ്‌നിന് അകത്തും ഇന്നു മുതല്‍ വൈഫൈ ഇന്റര്‍നെറ്റ് ലഭിച്ചു തുടങ്ങി.

സുരക്ഷിതമായ വൈഫൈ ഡാറ്റാ സംവിധാനത്തോടൊപ്പം ഓരോ യാത്രക്കാരും ദോഹ മെട്രോ ഏത് രീതിയില്‍ ഉപയോഗിക്കുന്നു എന്നറിയാനുള്ള സംവിധാനവും വോഡഫോണ്‍ ഒരുക്കിയിട്ടുണ്ട്. ഏതൊക്കെ റൂട്ടില്‍ എത്രത്തോളം സമയം മെട്രോ ഉപയോഗപ്പെടുത്തുന്നു എന്ന് മനസ്സിലാക്കുന്നതിലൂടെ മെട്രോ സംവിധാനത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

മെട്രോ പരിസരത്തുള്ള ആര്‍ക്കും രജിസ്‌ട്രേഷനിലൂടെ വൈഫൈ സംവിധാനം ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്യുന്നതോടെ അര മണിക്കൂര്‍ സൗജന്യ വൈഫൈ ലഭ്യമാവും. ഒരു ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന, ദിവസത്തേക്കോ, ആഴ്ച്ചയിലേക്കോ, മാസത്തേക്കോ ഉള്ള പ്രീമിയം പ്ലാനുകളും ലഭ്യമാണ്.

Qatar Rail joins hands with Vodafone to provide Wi-Fi access to all Doha Metro


 

Most Popular