
ദോഹ മെട്രോയ്ക്ക് വേണ്ടിയുള്ള പുതിയ ട്രെയിനുകള്‍ ഖത്തറിലെത്തി
ദോഹ: ദോഹ മെട്രോയില്‍ സര്‍വീസ് നടത്തുന്നതിനുള്ള പുതിയ രണ്ട് ട്രെയിനുകള്‍ കൂടി ഹമദ് തുറമുഖത്ത് എത്തിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ജപ്പാനിലെ ട്രെയിന്‍ നിര്‍മാണ കമ്പനിയായ കിങ് ശാരിയോയുമായുള്ള കരാര്‍ പ്രകാരമാണ് പുതിയ ട്രെയിനുകള്‍ എത്തിയത്. 35 ട്രെയിനുകള്‍ കൂടി വരുംമാസങ്ങളില്‍ എത്തും. അടുത്ത വര്‍ഷം മധ്യത്തോടെയാണ് അവസാന ട്രെയിന്‍ എത്തുക. ഇതോടെ ദോഹ മെട്രോയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 75ല്‍ നിന്ന് 110 ആവും.
പുതുതായി എത്തിയ ട്രെയിനുകള്‍ അല്‍ വക്റയിലെ ഖത്തര്‍ റെയില്‍ ഡിപ്പോയിലെത്തിക്കും. അവിടെ വച്ചാണ് ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തനസജ്ജമാക്കുക. മേഖലയിലെ ഏറ്റവും വേഗതയേറിയ ഡ്രൈവറില്ലാ ട്രെയിനുകളാണ് ദോഹ മെട്രോയുടേത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെയാണ് ഇതിന്റെ വേഗത്. ഒരോ ട്രെയിനിലും മൂന്ന് ബോഗികളാണ് ഉണ്ടാവുക. ഒന്ന് ഗോള്‍ഡ്-ഫാമിലി ക്ലാസിനും രണ്ടെണ്ണം സ്റ്റാന്‍ഡേര്‍ഡ് ക്ലാസിനും.
Qatar Rail welcomes new batch of Metro Trains in Doha