Saturday, May 15, 2021
Home Newsfeed നാളെ റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ്

നാളെ റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഖത്തര്‍ ഔഖാഫ്

ദോഹ: ഖത്തറില്‍ ഞായറാഴ്ച്ച വൈകിട്ട് റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് ഒഖാഫ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ് കമ്മിറ്റി അറിയിച്ചു. അല്‍ ദഫ്‌നയലുള്ള കമ്മിറ്റി ഓഫിസിലാണ് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കേണ്ടത്. നാളെ വൈകീട്ട് മാസപ്പിറവി ദൃശ്യമായാല്‍ തിങ്കളാഴ്ച്ചയായാരിക്കും റമദാന്‍ ആരംഭം.

അതേ സമയം, ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ഏപ്രില്‍ 12 തിങ്കളാഴ്ച്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ചയായിരിക്കും റമദാന്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് നേരത്തേ അറിയിച്ചിരുന്നു. ഏപ്രില്‍ 12ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഖത്തര്‍ സമയം 5.31ന് ആണ് റമദാന്‍ നിലാവ് ഉദിക്കുകയെന്ന് ശെയ്ഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഫൈസല്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. തിങ്കളാഴ്ച്ച വൈകീട്ട് 5.55ന് ആണ് സൂര്യന്‍ അസ്തമിക്കുക. അന്നേ ദിവസം ചന്ദ്രന്‍ അസ്തമിക്കുക 6.16ന് ആണ്. അതായത് തിങ്കളാഴ്ച്ച സൂര്യാസ്തമനത്തിന് ശേഷം 21 മിനിറ്റ് വരെ നിലാവ് കാണാന്‍ സാധിക്കും.
ALSO WATCH

Most Popular