Saturday, July 31, 2021
Home Gulf Qatar ഏഷ്യന്‍ വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന കാല്‍പ്പന്തുല്‍സവത്തിന് മണിക്കൂറുകള്‍ക്കകം ഖത്തറില്‍ തുടക്കം

ഏഷ്യന്‍ വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന കാല്‍പ്പന്തുല്‍സവത്തിന് മണിക്കൂറുകള്‍ക്കകം ഖത്തറില്‍ തുടക്കം

ദോഹ: എഷ്യയിലെ പ്രമുഖ ക്ലബ്ബുകള്‍ അണിനിരക്കുന്ന 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ദോഹയില്‍ ഇന്ന് തുടക്കമാവും. ആദ്യ മല്‍സരത്തില്‍ സൗദിയിലെ പ്രമുഖ ക്ലബ്ബും നിലവിലെ ചാംപ്യന്മാരുമായ അല്‍ ഹിലാല്‍ ഉസ്‌ബെക്ക് ടീമായ പക്തഖോറുമായി കൊമ്പുകോര്‍ക്കും. ലോക കപ്പ് വേദിയായ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ കാണികളുടെ സാന്നിധ്യമില്ലാതെയാണ് മല്‍സരം.

ഗ്രൂപ് ഘട്ടം മുതല്‍ സെമിഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നിന് സമാപിക്കും. ലോകകപ്പിനുള്ള മൂന്നു സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ നാലു സ്റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാകുക. വക്‌റയിലെ അല്‍ ജനൂബ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം, അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം.

അത്യാധുനിക ശീതീകരണ സംവിധാനങ്ങളാണ് നാലു സ്റ്റേഡിയങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്.ഗ്രൂപ് ‘എ’യില്‍ അല്‍ വഹ്ദ (യുഎഇ), ഇറാഖ് പൊലീസ്, ഇറാനിലെ ഇസ്തിഖ്‌ലാല്‍, സൗദിയിലെ അല്‍ അഹ്‌ലി എന്നിവരാണ് ഖലീഫ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

ഗ്രൂപ് ‘ബി’യില്‍ സൗദിയില്‍നിന്നുള്ള അല്‍ ഹിലാല്‍, യുഎഇയില്‍ നിന്നുള്ള ശബാബ് അല്‍ അഹ്‌ലി, ഉസ്ബക് ക്ലബായ പഖ്താകോര്‍, ഇറാനില്‍നിന്നുള്ള ശഹ്ര് ഖൊദ്‌റോ എന്നിവര്‍ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഗ്രൂപ് ‘സി’യില്‍ അല്‍ ദുഹൈല്‍ (ഖത്തര്‍), സൗദി അറേബ്യയില്‍നിന്നുള്ള അല്‍ തആവുന്‍, പെര്‍സെ പൊലീസ് (ഇറാന്‍), ഷാര്‍ജ (യുഎഇ) എന്നിവര്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും മത്സരിക്കും.

Qatar ready to host top Asian clubs at 2022 World Cup venues

Most Popular