Tuesday, September 21, 2021
Home Newsfeed 48,000 ഡോസ് അസ്ട്രസെനക വാക്‌സിന്‍ ഖത്തറിലെത്തി; കോവിഷീല്‍ഡ് ഒരു ഡോസ് എടുത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രയോജനം

48,000 ഡോസ് അസ്ട്രസെനക വാക്‌സിന്‍ ഖത്തറിലെത്തി; കോവിഷീല്‍ഡ് ഒരു ഡോസ് എടുത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രയോജനം

ദോഹ: കോവാക്‌സുമായുള്ള സ്വാശ്രയ കരാറിന്റെ ഭാഗമായി 48,000 ഡോസ് അസ്ട്രസെനക വാക്‌സിന്‍ ഖത്തറിലെത്തി. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത് വരുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇത്. കോവിഷീല്‍ഡിന്റെ ഒരു ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസായി ഖത്തറില്‍ അസ്ട്രസെനകയാണ് നല്‍കിയിരുന്നത്.

വാക്‌സിന്റെ വികസനം, ഉല്‍പ്പാദനം, തുല്യമായ വിതരണം എന്നിവ ഉറപ്പ് വരുത്തുന്നതിന് വിവിധ സര്‍ക്കാരുകളുമായും വാക്‌സിന്‍ നിര്‍മാതാക്കളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് കോവാക്‌സ്. ഈ സംരഭത്തിന് കീഴില്‍ ഇതുവരെ 170 രാജ്യങ്ങളിലായി ഒരു ബില്ല്യന്‍ ഡോസ് അസ്ട്രസെനക വാക്‌സിനാണ് വിതരണം ചെയ്തത്. കോവാക്‌സ് സംരഭത്തിലേക്ക് ഖത്തര്‍ 20 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തിരുന്നു.

ഖത്തറിന്റെ വാക്‌സിനേഷന്‍ പദ്ധതി ത്വരിതഗതിയില്‍ തുടരുന്നതിന് അസ്ട്രസെനക വാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍ ലഭ്യമായത് സഹായിക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ALSO WATCH

Most Popular