Saturday, April 17, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 475 പേര്‍ക്ക് കോവിഡ്; 57 യാത്രക്കാര്‍

ഖത്തറില്‍ ഇന്ന് 475 പേര്‍ക്ക് കോവിഡ്; 57 യാത്രക്കാര്‍

ദോഹ: ഖത്തറില്‍ ഇന്ന് 475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,070. ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 57 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. അതേസമയം, രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 260. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ രോഗബാധിതരായി ഉള്ളവരുടെ എണ്ണം 10,216 ആയി ഉയര്‍ന്നു.

 

Most Popular