Tuesday, May 18, 2021
Home News International നേ​പ്പാ​ളി​ന്​ സ​ഹാ​യ​വു​മാ​യി ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ന്‍​റ് സൊ​സൈ​റ്റി

നേ​പ്പാ​ളി​ന്​ സ​ഹാ​യ​വു​മാ​യി ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ന്‍​റ് സൊ​സൈ​റ്റി

ദോഹ: നേപ്പാളില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ സഹായഹസ്തം. ഏഴ് പ്രവിശ്യകളിലായി 21 ജില്ലകളില്‍ 15000 പേരാണ് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി പദ്ധതിയുടെ ഗുണഭോക്താക്കളായത്. 20000 ഡോളര്‍ ചെലവില്‍ നടപ്പാക്കിയ പദ്ധതിയിലൂടെ വിവിധ ജില്ലകളില്‍ നിന്നും 55 ആംബുലന്‍സുകള്‍ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുകയും ചെയ്തു.

20 ആംബുലന്‍സുകളാണ് ഖത്തര്‍ റെഡ്ക്രസന്റ് നേരത്തെ ആസൂത്രണം ചെയ്തിരുന്നത്. കമ്പാര്‍ട്ട്‌മെന്റ് ഡിവിഷന്‍, ഓക്‌സിജന്‍ സിലിണ്ടര്‍, ഓക്‌സിജന്‍ മാസ്‌ക്, ഫ്‌ലോ മീറ്റര്‍ എന്നിവയെല്ലാം ആംബുലന്‍സുകളില്‍ സജ്ജീകരിച്ചിരുന്നു. ഭക്താപുര്‍, ഝാപ, ഉദയാപുര്‍, സുന്‍സാരി, കാഠ്മണ്ഡു, ലളിത്പുര്‍ എന്നിവിടങ്ങളിലായി 20 ഓറിയേന്റഷന്‍ പരിപാടികളും ഖത്തര്‍ റെഡ്ക്രസന്റ് സംഘടിപ്പിച്ചു. നേപ്പാള്‍ റെഡ്േക്രാസ് സൊസൈറ്റി മെഡിക്കല്‍ ജീവനക്കാരുടെയും സംവിധാനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കോവിഡ്-19 പ്രതിരോധ പദ്ധതിയുമാണ് ഖത്തര്‍ റെഡ്ക്രസന്റ് നടപ്പാക്കിയത്.

Most Popular