Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ റെഡ് സിഗ്നല്‍ കട്ട് ചെയ്താല്‍ ഒരു മാസം തടവോ?

ഖത്തറില്‍ റെഡ് സിഗ്നല്‍ കട്ട് ചെയ്താല്‍ ഒരു മാസം തടവോ?

ഖത്തറില്‍ റെഡ് സിഗ്നല്‍ കട്ട് ചെയ്താല്‍ ഒരു മാസം തടവോ?
ദോഹ: ഖത്തറിലെ ട്രാഫിക് നിയമലംഘന പിഴയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ട്രാഫിക് സിഗ്നലുകളില്‍ റെഡ് സിഗ്നല്‍ കത്തി നില്‍ക്കേ വാഹനം മുന്നോട്ടെടുത്താല്‍ ഒരു മാസം ജയിലും 10,000 റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന സന്ദേശമാണ് വാട്ട്‌സാപ്പ് ഉള്‍പ്പെടെയുള്ളവയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
qatar red signal fine
ഖത്തര്‍ പോലിസിന്റേതെന്ന പേരിലുള്ള ഒരു ചിത്രത്തോട് കൂടിയാണ് പ്രചാരണം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോയും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. മറ്റ് ചില പിഴകളെ സംബന്ധിച്ച വിവരങ്ങളും ഈ ചിത്രത്തിലുണ്ട്. എന്നാല്‍, ഈ ചിത്രം വ്യാജമാണെന്ന് 2018ലും 2019ലും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Most Popular