Tuesday, May 11, 2021
Home Gulf Qatar കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍

കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍

ദോഹ: ഖത്തറിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് കൊവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും പുതുക്കി. എന്നാല്‍, ഈ പട്ടികയിലും ഇന്ത്യ ഇല്ല. അതോടൊപ്പം നേരത്തേ പട്ടികയില്‍ ഉണ്ടായിരുന്ന 26 രാജ്യങ്ങളും പുതിയ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും ഇല്ല. നേരത്തെ പുറത്ത് വിട്ട പട്ടികയില്‍ 49 രാജ്യങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ പുതിയതില്‍ 23 എണ്ണമേ ഉള്ളൂ. ഖത്തറിലെയും ആഗോളതലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഖത്തര്‍ കോവിഡ്-19 അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്.

ഇന്ത്യയടക്കമുള്ള കൊവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വേസില്‍ വരുന്നവര്‍ അംഗീകൃത കൊവിഡ് പരിശോധനകേന്ദ്രങ്ങളില്‍നിന്നുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മുന്‍കൂട്ടിയുള്ള പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവര്‍ക്ക് ഹമദ് വിമാനത്താവളത്തില്‍നിന്ന് പരിശോധന നടത്തും. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍നിന്നും ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിടുണ്ട്. വിമാനത്താവളത്തിലെത്തുന്നവര്‍ കൊവിഡ് പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം, ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ ഉറപ്പു നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെക്കണം. ഒരാഴ്ചക്കുശേഷം ഹെല്‍ത്ത് സെന്ററിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കില്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവാണെങ്കില്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുകയും ക്വാറന്റൈന്‍ അവസാനിക്കുകയും ചെയ്യും.

Most Popular