Tuesday, August 3, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്; 234 പേരുടെ രോഗം സുഖപ്പെട്ടു

ഖത്തറില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്; 234 പേരുടെ രോഗം സുഖപ്പെട്ടു

ദോഹ: ഖത്തറില്‍ ഇന്ന് 211 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 201 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേര്‍ക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം. ഇന്ന് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. 196 പേരാണ് ഇതുവരെ മരിച്ചത്.

അതേസമയം, ഖത്തറില്‍ ഇന്ന് 234 പേര്‍ രോഗമുക്തരായി. 1,15,251 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 2,960 പേരാണ്. ഇതില്‍ 413 പേരാണ് ആശുപത്രിയിലുള്ളത്. 67 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,774 പേരില്‍ കോവിഡ് പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 6,20,128 പേരില്‍ പരിശോധന നടത്തിയതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Most Popular