Monday, June 21, 2021
Home Newsfeed ഖത്തറില്‍ 392 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് 3 മരണം

ഖത്തറില്‍ 392 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് 3 മരണം

ദോഹ: ഖത്തറില്‍ ഇന്ന് 392 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 862 പേരാണ് രോഗമുക്തി നേടിയത്. 224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 168 പേര്‍. 7,197 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 4 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 33, 49, 70, 73 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 519. രാജ്യത്ത് ഇതുവരെ 2,04,408 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 212,124. ഇന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 411 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 35,485 ഡോസ് വാക്സിന്‍ നല്‍കി. ആകെ 19,11,663 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.

 

Most Popular