Friday, September 17, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 214 പേര്‍ക്ക് കോവിഡ് മുക്തി; രോഗം സ്ഥിരീകരിച്ചത് 117 പേര്‍ക്ക്

ഖത്തറില്‍ ഇന്ന് 214 പേര്‍ക്ക് കോവിഡ് മുക്തി; രോഗം സ്ഥിരീകരിച്ചത് 117 പേര്‍ക്ക്

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 117 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. 214 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 137,708 ആയി. രോഗം സ്ഥിരീകരിച്ച 117 പേരില്‍ 106 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 11 പേര്‍ യാത്രക്കാരാണ്.

ഖത്തറില്‍ ഇതുവരെ 239 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതുവരെയായി രോഗം സ്ഥിരീകരിച്ച 140,203 പേരില്‍ നിലവില്‍ 2,256 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഇതില്‍ 251 പേര്‍ ആശുപത്രിയിലാണ്. 24 മണിക്കൂറിനിടെ രണ്ടു പേരെക്കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 28 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.
Qatar reports 117 new Covid-19 cases on December 8

Most Popular