Sunday, August 1, 2021
Home Gulf Qatar ഖത്തറില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; ഇന്ന് 263 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; ഇന്ന് 263 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 144,619 ആയി. രാജ്യത്ത് 148,521 പേര്‍ കോവിഡ് ബാധിതരാണ്. അതില്‍ 3,654 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.

Most Popular