ദോഹ: ഖത്തറില്‍ ഇന്ന് 465 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 540 പേര് കോവിഡ് മുക്തരായതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 408 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 57 പേര് യാത്രക്കാരാണ്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 9,684 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 105 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 681 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 99 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേരെയാണ് തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് ഇതുവരെ 162,268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 152,327 പേര് രോഗമുക്തരായി.
Qatar reports 465 Covid-19 cases on Feb 25
ALSO WATCH