X
ഖത്തറില്‍ ഇന്ന് ഏഴ് കോവിഡ് മരണം; ഇത്രയും പേര്‍ ഒരു ദിവസം മരിക്കുന്നത് ആദ്യം

ഖത്തറില്‍ ഇന്ന് ഏഴ് കോവിഡ് മരണം; ഇത്രയും പേര്‍ ഒരു ദിവസം മരിക്കുന്നത് ആദ്യം

personmtp rafeek access_timeFriday June 19, 2020
HIGHLIGHTS
ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് ഏഴ് പേര്‍. രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേര്‍ രോഗബാധമൂലം മരിക്കുന്നത് ഇതാദ്യമാണ്.

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത് ഏഴ് പേര്‍. രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേര്‍ രോഗബാധമൂലം മരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ മരണസംഖ്യ 93 ആയി. 77, 71, 69, 65, 64, 40, 34 വയസ്സ് പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്.

1,021 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,767 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 85462ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 65,409ഉം ആയി.

24 മണിക്കൂറിനിടെ 16 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 221 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 3,831 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 3,13,501 ആയി. 19,960 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

ദോഹ: ഖത്തറില്‍ ഇന്ന് നാലു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 86 ആയി. 1,267 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,470 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 84441ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 63,642ഉം ആയി.

24 മണിക്കൂറിനിടെ 11 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 230 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 4,869 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 3,09,670ി. 20,713 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

Qatar reports 7 deaths and 1021 new Covid-19 cases on June 19


 

SHARE :
folder_openTags
content_copyCategory