Saturday, May 15, 2021
Home Newsfeed ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; രണ്ട് മരണം

ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; രണ്ട് മരണം

ദോഹ: ഖത്തറില്‍ ഇന്ന് 949 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 521 പേര്‍ രോഗമുക്തി നേടി. 805 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 144 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 18,827 ആയി.

രാജ്യത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 34ഉം 65ഉം വയസ്സുള്ളവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ മാറാവ്യാധികള്‍ ഉള്ളവരായിരുന്നു. ആകെ മരണം 322. രാജ്യത്ത് ഇതുവരെ 168,001 പേര്‍ രോഗമുക്തി നേടി. 187,150 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 246 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1743 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

Most Popular