Saturday, June 19, 2021
Home Gulf Qatar ഖത്തറില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് കേസുകളില്‍ കാര്യമായ കുറവ്

ഖത്തറില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് കേസുകളില്‍ കാര്യമായ കുറവ്

ദോഹ: ഖത്തറില്‍ പുതിയ കോവിഡ് കേസുകളില്‍ കാര്യമായ കുറവ്. ഇന്ന് 164 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 201 പേര്‍ രോഗമുക്തരാവുകയും ചെയ്തു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 29 പേര്‍ യാത്രക്കരാണ്. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കു മാത്രമാണ് രോഗം പകര്‍ന്നത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,704 ആയി കുറഞ്ഞു.

രാജ്യത്ത് ഇന്നും കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 232. ഖത്തറില്‍ ഇതുവരെ 129,784 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 338 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇന്ന് മൂന്നു പേരെക്കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആകെ 40 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. 6435 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 9,79,011പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

Qatar reports dip in community Covid-19 cases on Nov 1


 

Most Popular