Tuesday, June 15, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് നൂറില്‍ താഴെ പേര്‍ക്ക് മാത്രം

ഖത്തറില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് നൂറില്‍ താഴെ പേര്‍ക്ക് മാത്രം

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 125 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. 216 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,37,276 ആയി. രോഗം സ്ഥിരീകരിച്ച 125 പേരില്‍ 93 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 32 പേര്‍ യാത്രക്കാരാണ്.

ഖത്തറില്‍ ഇതുവരെ 239 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതുവരെയായി രോഗം സ്ഥിരീകരിച്ച 1,39,908 പേരില്‍ നിലവില്‍ 2,393 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഇതില്‍ 271 പേര്‍ ആശുപത്രിയിലാണ്. 24 മണിക്കൂറിനിടെ ഒരാളെക്കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 33 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.
Qatar reports less than hundred Covid-19 cases in community on Dec 6

Most Popular