Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു; ഇന്ന് 9 മരണം

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു; ഇന്ന് 9 മരണം

ദോഹ: ഖത്തറില്‍ ഇന്ന് 827 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 659 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 900ന് മുകളിയായിരുന്നു രാജ്യത്ത് കോവിഡ് ബാധ. ഇന്ന് കേസുകളില്‍ കുറവ് വന്നത് ആശ്വാസം പകര്‍ന്നിട്ടുണ്ട്. 579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 248 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 22,124 ആയി.

രാജ്യത്ത് 24 മണിക്കൂറിനിടെ ഒമ്പതുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 44, 45, 53, 59, 60, 65, 70, 76, 83 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 376. രാജ്യത്ത് ഇതുവരെ 173,257 പേര്‍ രോഗമുക്തി നേടി. ആകെ രോഗികള്‍ 195,757. ഇന്ന് 165 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1417 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

Most Popular