Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ വീണ്ടും കോവിഡ് മരണം; ഇന്ന് 211 പേര്‍ രോഗമുക്തി നേടി

ഖത്തറില്‍ വീണ്ടും കോവിഡ് മരണം; ഇന്ന് 211 പേര്‍ രോഗമുക്തി നേടി

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 211 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2787 ആയി കുറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ യാത്രക്കാരാണ്. 195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

രാജ്യത്ത് ഇതുവരെ 124,978 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. ആകെ മരണം 219. 384 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 56 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് എട്ടു പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,430 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 8,31,941 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

Qatar reports one death and 207 Covid-19 cases on Oct 11

Most Popular