Saturday, April 17, 2021
Home Newsfeed ഖത്തറിലെ റീട്ടെയില്‍ മാര്‍ട്ട് ഉടമ പിടി മുഹമ്മദ് അസ്ലം നിര്യാതനായി

ഖത്തറിലെ റീട്ടെയില്‍ മാര്‍ട്ട് ഉടമ പിടി മുഹമ്മദ് അസ്ലം നിര്യാതനായി

ദോഹ: ഖത്തറിലെ ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്, റീട്ടെയില്‍ മാര്‍ട്ട് ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്ടര്‍ പി ടി മുഹമ്മദ് അസ്ലം(55) നിര്യാതനായി. ദീര്‍ഘ നാളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച വൈകീട്ടോടെയാണ് അന്ത്യം.

മലപ്പുറം ജില്ലയില്‍ തിരൂരിനടുത്ത് തലക്കടത്തൂര്‍ പരേതനായ പി ടി സൈതാലിഹാജിയുടെ മകനാണ്. ഖത്തറില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും പ്രചാരത്തിലാകുന്നതിന് മുമ്പ് തന്നെ സൈതാലിഹാജിയും സഹോദരങ്ങളും ചേര്‍ന്ന് സ്ഥാപിച്ചതാണ് ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്. ഖത്തര്‍ മലയാളികളുടെ പ്രധാന ഷോപ്പിങ് കേന്ദ്രമായിരുന്നു ഇത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുള്ള റീട്ടെയില്‍ മാര്‍ട്ട് അസ്ലമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു.

അല്‍ അന്‍സാരി ആന്റ് പാര്‍ട്ണേഴ്സ്, അരോമ ഇന്റര്‍നാഷണല്‍ എന്നീ സംരഭങ്ങളിലും അദ്ധേഹത്തിന്റെ പങ്കാളിത്തമുണ്ട്. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു.

സമീനയാണ് ഭാര്യ, റാസിം അഹമ്മദ്, ആയിഷ റിസ മക്കളാണ്.

 

Most Popular