Tuesday, April 13, 2021
Home Gulf Qatar ഖത്തറിലേക്കു തിരിച്ചുവരുന്നതിനുള്ള ക്വാറന്റീന്‍ നിയമത്തില്‍ മാറ്റം; അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല

ഖത്തറിലേക്കു തിരിച്ചുവരുന്നതിനുള്ള ക്വാറന്റീന്‍ നിയമത്തില്‍ മാറ്റം; അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല

ദോഹ: ആഗസ്ത് 1 മുതല്‍ രാജ്യത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കുള്ള ക്വാരന്റീന്‍ നടപടികളും കോവിഡ് ടെസ്റ്റും സംബന്ധിച്ച വിശദാംശങ്ങള്‍ ഖത്തര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രാജ്യത്തേക്കു തിരിച്ചുവരുന്നതിന് മുന്‍ഗണന ലഭിക്കുക. ഖത്തര്‍ സര്‍ക്കാര്‍ പുറത്തുവിട്ട അപകട സാധ്യ കുറഞ്ഞ 40 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല.

1. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍
കോവിഡ് സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലെത്തിയ ശേഷം കോവിഡ് ടെസ്റ്റ് നടത്തിയാല്‍ മതി. ഒരാഴ്ച്ച ഹോം ക്വാരന്റീനില്‍ കഴിയുമെന്ന പ്രസ്താവന എഴുതി നല്‍കണം. ഈ സമയത്ത് യാത്രക്കാരന്റെ ഇഹ്തിറാസ് സ്റ്റാറ്റസ് മഞ്ഞ ആയിരിക്കും. ഒരാഴ്ച്ചയ്ക്ക് ശേഷം ഹെല്‍ത്ത് സെന്ററുകളില്‍ ചെന്ന് കോവിഡ് പരിശോധന നടത്തണം. ഫലം പോസിറ്റീവ് ആണെങ്കില്‍ ഐസൊലേഷനിലേക്കു മാറ്റും. നെഗറ്റീവ് ആണെങ്കില്‍ അതോടെ ക്വാറന്‍ീന്‍ കാലയളവ് അവസാനിക്കും. ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം കാണിക്കും

2. കോവിഡ് വ്യാപനം കൂടിയ, ഖത്തര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ ഉള്ള രാജ്യങ്ങള്‍

ഖത്തര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ ഉള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ യാത്രാ സമയത്തിന്് 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. ഇന്ത്യയില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.

ഖത്തര്‍ ഐഡിയുള്ള പ്രവാസി താമസക്കാര്‍ക്ക് ആഗസ്ത് 1 മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. portal.moi.gov.qa എന്ന പോര്‍ട്ടല്‍ വഴിയാണ് റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഖത്തറിലെത്തിയാല്‍ ഒരാഴ്ച്ച ഹോം ക്വാരന്റീനില്‍ കഴിയാവുന്നതാണ്. ഒരാഴ്ച്ചയ്ക്ക് ശേഷം ഖത്തറിലെ കോവിഡ് പരിശോധന കേന്ദ്രങ്ങളില്‍ ചെന്ന് പരിശോധന നടത്തണം. റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് കണിക്കും. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഐസൊലേഷനിലേക്കു മാറ്റും.

3. കോവിഡ് വ്യാപനം കൂടിയ, ഖത്തര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ലാത്ത രാജ്യങ്ങള്‍

അതേ സമയം, കോവിഡ് വ്യാപനം കൂടിയ, ഖത്തര്‍ അംഗികൃത കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറിലെത്തിയാല്‍ ഒരാഴ്ച്ച നിര്‍ബന്ധിത ഹോട്ടല്‍ ക്വാരന്റീനില്‍ കഴിയണം. ഇതിന്റെ ചെലവ് സ്വയം വഹിക്കണം. യാത്ര പുറപ്പെടും മുമ്പ് ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിങ് നടത്തണം. ഒരാഴ്ച്ചക്കു ശേഷം കോവിഡ് പരിശോധന നടത്തും. ഒരാഴ്ച്ചത്തെ ഹോട്ടല്‍ ക്വാറന്റീന് ശേഷം നടത്തുന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ഐസൊലേഷനിലേക്ക് മാറേണ്ടി വരും. നെഗറ്റീവ് ആണെങ്കില്‍ അടുത്ത ഒരാഴ്ച ഹോം ക്വാറന്‍ീനില്‍ കഴിയണം.ഇതിനു ശേഷം ഇഹ്തിറാസ് ആപ്പിലെ മഞ്ഞ സ്റ്റാറ്റസ് മാറും.

Most Popular