ദോഹ: ഖത്തറില്‍ കോവിഡ് മരണസംഖ്യ തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് രണ്ടു പേര് കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 30 ആയി. 24 മണിക്കൂറിനിടെ 1740 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 48,944 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കോവിഡ് പോസ്റ്റീവായത്.
75ഉം 68ഉം വയസ്സുള്ളവരാണ് ഇന്നു മരിച്ചത്. ഇന്ന് 1439 പേര്‍ക്കു കൂടി രോഗം ഭേദമായി. രോഗം സുഖപ്പെട്ടവരുടെ എണ്ണം 13283 ആയി. 35,634 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. 24 മണിക്കൂറിനിടെ 215 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 203 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.
Qatar’s COVID-19 death toll jumps to 30 as 1,740 more test positive