Wednesday, August 4, 2021
Home Gulf Qatar ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി നിലനിര്‍ത്തി ഖത്തര്‍

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി നിലനിര്‍ത്തി ഖത്തര്‍

ദോഹ: നംബിയോയുടെ മധ്യവര്‍ഷ ക്രൈം ഇന്‍ഡക്‌സില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി ഖത്തര്‍ നിലനിര്‍ത്തി. 133 രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ ഒന്നാമതായത്. 2015-2019 വരെയുള്ള വര്‍ഷങ്ങളിലും ഖത്തര്‍ പട്ടികയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 2017ലും 2019ലും ആഗോള തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഖത്തര്‍ ഈ കാലയളവില്‍ മുഴുവന്‍ അറബ് ലോകത്ത് ഒന്നാമതായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

നംബിയോ ക്രൈം ഇന്‍ഡക്‌സ് പ്രകാരം മികച്ച സ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ വിപരീത ദിശയിലാണ് റാങ്ക് ചെയ്യുന്നത്. 133ാമത് ആണ് ഖത്തറിന്റ സ്ഥാനം. 100ല്‍ 11.90 ആണ് ഖത്തറിന്റെ കുറ്റകൃത്യ നിരക്ക്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ 100ല്‍ 88.10 പോയിന്റ് ഖത്തര്‍ നേടി. നഗരങ്ങളിലെയും രാജ്യങ്ങളിലെയും യൂസര്‍മാരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ 2009 മുതല്‍ ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടിക നംബിയോ പ്രസിദ്ധീകരിക്കാറുണ്ട്.

Most Popular