Tuesday, September 21, 2021
Home Newsfeed നയതന്ത്രപ്രതിനിധികളെ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഖത്തര്‍

നയതന്ത്രപ്രതിനിധികളെ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഖത്തര്‍

ദോഹ: അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്ന നയതന്ത്രപ്രതിനിധികളെയും വിദേശജീവനക്കാരെയും ഒഴിപ്പിക്കുന്നതിനാവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഖത്തര്‍. ജോര്‍ദാന്‍ തലസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനിയാണ് ഇക്കാര്യം അറിയിച്ചത്.

യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെയുണ്ടായ അനിശ്ചിതാവസ്ഥ ഒഴിവാക്കുന്നതിന് സമാധാനപരമായ അധികാരമാറ്റത്തിന് ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാനില്‍ ദ്രുതഗതിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അഫ്ഗാനില്‍ നാഥനില്ലാത്ത അവസ്ഥ ഒഴിവാക്കുന്നതിനും സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും ആവശ്യമായ എല്ലാ നീക്കങ്ങളും ഖത്തര്‍ നടത്തുമെന്നും ആല്‍ഥാനി പറഞ്ഞു.
ALSO WATCH

Most Popular