Monday, July 26, 2021
Home Gulf Qatar ഖത്തറിലെ സ്‌കൂളുകളില്‍ ഈ മാസം അവസാനം പരീക്ഷ; കൊറോണ ആശങ്ക മാറാതെ രക്ഷിതാക്കള്‍

ഖത്തറിലെ സ്‌കൂളുകളില്‍ ഈ മാസം അവസാനം പരീക്ഷ; കൊറോണ ആശങ്ക മാറാതെ രക്ഷിതാക്കള്‍

ദോഹ: ഖത്തറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ മാസാവസാനം ആദ്യ സെമസ്റ്റര്‍ പരീക്ഷ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ റഗുലര്‍ രീതിയില്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് രക്ഷിതാക്കള്‍ കാണുന്നത്.

നിലവില്‍ രാജ്യത്തെ കോ വിഡ് സാഹചര്യം കണക്കിലെടുത്ത് ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്തണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പടുന്നത്. കോവിഡ് പൂര്‍ണമായും തുടച്ചു നീക്കാതെ കുട്ടികളെ റെഗുലര്‍ രീതിയില്‍ പരീക്ഷക്കിരുത്തുന്നത് അപകടമുണ്ടാക്കുമെന്നാണ് രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ കുട്ടികളെ സ്‌കൂളില്‍ വിടണോ ഓണ്‍ലൈന്‍ പഠനം നടത്തണോ എന്ന് തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്.

കോവിഡ് പേടിയില്‍ കുട്ടികള്‍ക്ക് പരീക്ഷകള്‍ അഭിമുഖീകരിക്കാന്‍ സാധിക്കുമെന്ന വിശ്വാസവും രക്ഷിതാക്കള്‍ക്കില്ല. പരീക്ഷയ്ക്കിടെ ഏതെങ്കിലുമൊരു വിദ്യാര്‍ഥിക്ക് കവിഡ് പിടിപെട്ടാല്‍ ആ ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനാവില്ലെന്ന ആശങ്കയും രക്ഷിതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

Most Popular