Sunday, September 26, 2021
Home Gulf Qatar ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കൃത്രിമ ശ്വസനോപകരണം വികസിപ്പിച്ച് ഖത്തര്‍ സയന്റിഫിക് ക്ലബ്ബ്

ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കൃത്രിമ ശ്വസനോപകരണം വികസിപ്പിച്ച് ഖത്തര്‍ സയന്റിഫിക് ക്ലബ്ബ്

ദോഹ: കോവിഡിനെതിരായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വായു ശുചീകരിച്ച് നല്‍കുന്ന ശ്വസനയന്ത്രം നിര്‍മ്മിച്ച് ഖത്തര്‍ സയന്റിഫിക് ക്ലബ് (ക്യുഎസ്‌സി). കോവിഡ് രോഗികളുമായി ഇടപെടുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ വസ്ത്രങ്ങള്‍ ധരിക്കുന്നതിനാല്‍ ശുദ്ധവായു ലഭ്യമാക്കന്നതിന് വേണ്ടിയാണ് കൃത്രിമ ശ്വസനോപകരണം ക്യുഎസ്‌സി രൂപപ്പെടുത്തിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം എളുപ്പത്തില്‍ കൊണ്ടുനടക്കാനാവും വിധം ഭാരം കുറഞ്ഞതാണ്.

QSC respirator1

കോവിഡ് പടരുന്നതിനിടെ അപകടസാധ്യതകള്‍ പരിഹരിക്കുന്നതിള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ഖത്തര്‍ സയന്റിഫിക് കള്ബും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കൃത്രിമ ശ്വസനോപകരണം വികസിപ്പിക്കാനുള്ള ആശയം രൂപപ്പെട്ടത്.

Qatar Scientific Club designs respirators to protect medical staff


 

Most Popular